പൊറത്തിശേരി പള്ളിക്കാട് ബ്ലോക്ക് റോഡ് ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക: ബിജെപി
ഇരിങ്ങാലക്കുട: പൊറത്തിശേരി പള്ളിക്കാട് ബ്ലോക്ക് റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കാത്തതില്‍ ബിജെപി പ്രതിഷേധം നടത്തി. റോഡിന്റെ അറ്റകുറ്റപ്പണിക്കായി പാസായ രണ്ട് ലക്ഷം രൂപ വര്‍ക്ക് ചെയ്യാതെ ലാപ്സാക്കി കളഞ്ഞ അവസ്ഥയാണ് ഇപ്പോഴുള്ളത്. റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും അതുവഴി ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് സമരം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വിക്രമന് കളപ്പുരക്കല്‍ അധ്യക്ഷത വഹിച്ചു. രമിത്ത് സുബ്രഹ്മണ്യന്, പൊറത്തിശേരി ഏരിയ പ്രസിഡന്റ് സത്യദേവ്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജോജന്‍ കൊല്ലാട്ടില്‍, മധു പുരയാറ്റുപറമ്പില്‍, ലിഷോണ്‍ കട്ടഌസ്, വിനു, രഞ്ജിത്ത് സുബ്രഹ്മണ്യന്, ബിജു, സുനി ചെറാക്കുളം, എം.ആര്. ആദികൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം