കാട്ടൂര്‍ കേരള മത്സ്യ തൊഴിലാളി കോണ്‍ഗ്രസിന്റെ ഭാഗമായി ഐഎന്‍ടിയുസി ഐഡന്റിറ്റി കാര്‍ഡ് വിതരണം നടന്നു
കാട്ടൂര്‍: കേരള മത്സ്യ തൊഴിലാളി കോണ്‍ഗ്രസിന്റെ ഭാഗമായി ഐഎന്‍ടിയുസി ഐഡന്റിറ്റി കാര്‍ഡ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കാട്ടൂര്‍ മണ്ഡലം ഓഫീസില്‍ വെച്ച് വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എംപി ജാക്സണ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി സ്റ്റേറ്റ് സെക്രട്ടറി പി.വി. രാമദാസ്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് എം.ഐ. അഷ്റഫ്, പ്രവീണ്‍ ഇരിങ്ങാലക്കുട, മത്സ്യതൊഴിലാളി ടി.എസ്. അരുണന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ് സ്വാഗതവും, 14ാം വാര്‍ഡ് മെമ്പര്‍ അംബുജ രാജന് നന്ദിയും പറഞ്ഞു. ഐഎന്‍ടിയുസി കാട്ടൂര്‍ യൂണിറ്റിന്റെ പ്രസിഡന്റ്ായി എ.എസ്. ഹൈദ്രോസ് വര്‍ക്കിംഗ് പ്രസിഡന്റായി ഫാസില്‍ ഫാറൂഖ്നേയും തിരഞ്ഞെടുത്തു.