കുരിശുമുത്തപ്പന്റെ തിരുനാള്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം തീര്‍ഥകേന്ദ്രം റെക്ടറും വികാരിയുമായ ഫാ. ജോയ് കടമ്പാട്ട് നിര്‍വഹിച്ചു
മാപ്രാണം: കുരിശുമുത്തപ്പന്റെ തിരുനാള്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം തീര്‍ഥ കേന്ദ്രം റെക്ടറും വികാരിയുമായ ഫാ. ജോയ് കടമ്പാട്ട് നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജിനോ തെക്കിനിയത്ത്, ജനറല്‍ കണ്‍വീനറും ട്രസ്റ്റിയുമായ ജോണ്‍ പള്ളിത്തറ, വിന്‍സന്റ് നെല്ലെപ്പിള്ളി, അനൂപ് അറക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബിജു തെക്കേത്തല എന്നിവര്‍ പ്രസംഗിച്ചു. വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടോംസി, ആന്റണി മഞ്ഞളി, സാജു മല്പാന്, സിജു തൊമ്മാന, ആന്റണി കള്ളാപറമ്പില്‍ എന്നിവര്‍ സന്നഹിതരായിരുന്നു. കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ 101 അംഗങ്ങളുടെ വിപുലമായ കമ്മറ്റി രൂപം കൊടുത്തിട്ടുണ്ട്.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി