മൂര്‍ക്കനാട് ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
മൂര്‍ക്കനാട്: ഇരിങ്ങാലക്കുട നഗരസഭ 2018-19, 2019-20 പദ്ധതികളില്‍ ഉള്‍പ്പെടുത്തി മൂര്‍ക്കനാട് ഒന്നാം വാര്‍ഡിലേക്കു മാത്രമായി 13 ലക്ഷം രൂപ ചെലവഴിച്ച് മൂര്‍ക്കനാട് ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനവും ഹെല്‍ത്ത് സബ് സെന്ററിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ടി.എന്‍. പ്രതാപന് എംപി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്നായര്, ഐഎസ്ഡബ്ല്യുസിഎസ് പ്രസിഡന്റ് എം.എസ്. അനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കുരിയന്‍ ജോസഫ്, ബിജു ലാസര്‍, വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്ളക്കുട്ടി, എന്‍ജിനീയര്‍ ജെ.എസ്. ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും