മാനസിക വൈകല്യമുള്ള സ്ത്രീയെ ഉപദ്രവിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: മാനസികവൈകല്യമുള്ള സ്ത്രീയെ ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍. താഴെക്കാട് പറമ്പി റോഡില്‍ കണക്കുകട വീട്ടില്‍ രമേഷ് (40) നെയാണ് ആളൂര്‍ സിഐ എം.ദിനേഷ്കുമാറിന്റെ നിര്‍ദ്ദേശമനുസരിച്ച് എസ് ഐ സത്യനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയുടെ മകളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം കിട്ടിയ വിരോധത്തില്‍ മരവടിയുമായി മാനസിക വൈകല്യമുള്ള സ്ത്രീയുടെ വീട്ടില്‍ ചെന്ന് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ പോലീസ് ഉദ്യോഗസ്ഥരെയും പ്രതി മുളക് എറിഞ്ഞ് മര്‍ദ്ദിച്ച് പരിക്കേല്പിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഉദ്യോഗസ്ഥരായ രവി, സിജുമോന്‍, ജോഷി, വില്സന്, ശ്യാം, അജേഷ്, ജോയ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു