ഭാരതീയ വിദ്യാഭവന് സ്കൂള്‍ വാര്ഷികോഘോഷം കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ. രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂളിന്റെ വാര്ഷികോഘോഷം കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ. രാമന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവന് സ്കൂളിന്റെ വാര്‍ഷികാഘോഷം ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്ര ഡയറക്ടര്‍ ഇ. രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംവിധായകന് ജിതിന് രാജ് മുഖ്യാതിഥിയായിരുന്നു. ചെയര്മാന് സി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് ചെയര്മാന് സി. നന്ദകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ശോഭ ശിവാനന്ദ രാജന്, ഗിരിജാ മണി, വി. രാജന്, എബിന് വെള്ളാനിക്കാരന്‍, നവനീത്, പഞ്ചമി തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍വീസില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും വിരമിക്കുന്ന അധ്യാപകര്‍ക്കും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും ഓവറോള്‍ ചാംപ്യന്‍ഷിപ് നേടിയ ഹൗസിനും ആദരം നല്കി. ഫൈവ് റുപ്പീസ് ചലഞ്ച് പദ്ധതിയില്‍ എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിച്ച തുക കൈമാറി.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി