ഷണ്മുഖം കനാലില്‍ ഇനി എഐവൈഎഫിന്റെ ജീവന്‍രക്ഷാ വഞ്ചികള്‍
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
പടിയൂര്‍: ഷണ്മുഖം കനാലില്‍ ഇനി എഐവൈഎഫിന്റെ ജീവന്‍രക്ഷാ വഞ്ചികളെത്തി. ഇനിയൊരു പ്രളയം ഉണ്ടായാല്‍ അതിജീവിക്കുകയെന്ന ലക്ഷ്യത്തോടെയാണു എഐവൈഎഫ് പടിയൂര്‍ മേഖലാ കമ്മിറ്റി 25 പേര്‍ക്കു ഒരേ സമയം സഞ്ചരിക്കാവുന്ന വഞ്ചി നിര്‍മിച്ചത്. എഐവൈഎഫ് പ്രവര്‍ത്തകരുടെ സേനയായ ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിലാണു വഞ്ചികള്‍ രംഗത്തിറക്കിയിരിക്കുന്നത്. വഞ്ചി വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.ആര്. അഭിജിത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിഷ്ണു ശങ്കര്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്, നേതാക്കളായ കെ.വി. രാമകൃഷ്ണന്, കെ.സി. ബിജു, വി.ആര്. രമേഷ്, ടി.വി. വിബിന്, പി.എസ്. മിഥുന്, അഭിമന്യു എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം