സഹകരണ മേഖല അപകട മുനമ്പില്‍: വി.എ. മനോജ് കുമാര്‍
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
പുല്ലൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി സഹകരണ മേഖല അതീവ അപകടാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്നും അതിജീവനത്തിനു സഹകാരി കൂട്ടായ്മ ഉണരണമെന്നും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് കുമാര്‍ അഭിപ്രായപ്പെട്ടു. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സൂപ്പര്‍ഗ്രേഡ് പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത ജീവിതക്രമം ഒരു സംസ്ക്കാരമാക്കി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതി ഉദാത്ത മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. നബാര്‍ഡിന്റെ സഹായത്തോടെ ബാങ്കിന്റെ പുല്ലൂര്‍ ശാഖയില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 52 സോളാര്‍ പാനലുകളില്‍ നിന്നായി 50 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ഓണ്‍ഗ്രിഡ് സോളാര്‍ സംവിധാനമാണു ഒരുക്കിയിരിക്കുന്നത്. പ്രതിദിനം 80 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി ബോര്‍ഡിനു കൈമാറാമെന്നാണു പ്രതീക്ഷിക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കായുള്ള നിക്ഷേപ പദ്ധതികളുടെ ഭാഗമായി സ്വര്‍ണനിധി പദ്ധതി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷും 40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്സിഡി നിരക്കില്‍ കാര്‍ഷിക മെഷിനറികള്‍ വാങ്ങുന്നതിനുള്ള മെഷിന് ലോണും വാഴ കര്‍ഷകര്‍ക്കും ആട്, കോഴി, മത്സ്യ കൃഷിക്കുള്ള പ്രത്യേക വായ്പാ പദ്ധതികളും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. പ്രശാന്തും ഉദ്ഘാടനം ചെയ്തു. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അജിത രാജന്, ഗംഗാദേവി സുനില്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ഷാജു വെളിയത്ത്, എം.കെ. കോരുക്കുട്ടി, കവിത ബിജു, ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന്, സെക്രട്ടറി സി.എസ്. സപ്ന എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്