കേരളത്തില്‍ (October 1) 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ (October 1) 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂര്‍ 613, പാലക്കാട് 513, കാസര്‍ഗോഡ് 471, കണ്ണൂര്‍ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, ഇടുക്കി 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷര്‍മിള (52), നെടുമങ്ങാട് സ്വദേശി വേലായുധ കുറുപ്പ് (92), മുരിങ്ങവിളാകം സ്വദേശി മോഹനന്‍നായര്‍ (75), നെയ്യാറ്റിന്‍കര സ്വദേശി സുധാകരന് ദാസ് (61), പാറശാല സ്വദേശി സുകുമാരന്‍ (73), ചാല സ്വദേശി ഹഷീര്‍ (45), ആറ്റിങ്ങല്‍ സ്വദേശി വിജയകുമാരന്‍ (61), കൊറ്റൂര്‍ സ്വദേശി രാജന് (82),കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67), പരവൂര്‍ സ്വദേശി മോഹനന് (62), കരുനാഗപ്പള്ളി സ്വദേശി സലീം (55), ആലപ്പുഴ അംബാനകുളങ്ങര സ്വദേശി മനോഹരന് (60), എറണാകുളം എലഞ്ഞിക്കുഴി സ്വദേശി കെ.പി. മോഹനന് (62), ചേലാമറ്റം സ്വദേശി കെ.എ. കൃഷ്ണന് (59), വച്ചക്കുളം സ്വദേശിനി അല്‍ഫോണ്‍സ (57), എറണാകുളം സ്വദേശി റിസ്കി ആന്‍ഡ്രൂദുരം (67), വയലം സ്വദേശി വിശ്വംഭരന് (92), ആലുവ സ്വദേശിനി നബീസ (73), പള്ളുരുത്തി സ്വദേശി കുഞ്ഞുമോന് (57), വാരാപ്പുഴ സ്വദേശി കെ.പി. ജോര്‍ജ് (85), തൃശൂര്‍ ഒറ്റപ്ലാവ് സ്വദേശി അബ്ദുള്‍ റഹ്മാന് (55), തൃശൂര്‍ സ്വദേശി ബലരാമന് (53), ചേര്‍പ്പ് സ്വദേശി ഭാസ്കരന് (85), ഗുരുവായൂര്‍ സ്വദേശിനി ലൈല (56), കല്ലൂര്‍ സ്വദേശിനി ലിസി (70), കാസര്‍ഗോഡ് ചേങ്ങള സ്വദേശി ബി.കെ. ഖാലീദ് (64), മേലേപ്പറമ്പ് സ്വദേശി കുമാരന് (62), മംഗല്‍പടി സ്വദേശിനി ഖദീജുമ്മ (90), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 218 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ 613 പേർക്ക് കൂടി കോവിഡ് 290 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (ഒക്ടോബർ 1) 613 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 290 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5857 ആണ്. തൃശൂർ സ്വദേശികളായ 137 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14254 ആണ്. അസുഖബാധിതരായ 8279 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.വ്യാഴാഴ്ച ജില്ലയിൽ സമ്പർക്കം വഴി 608 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: മണപ്പുറം ഫിനാൻസ് ക്ലസ്റ്റർ 3, ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ 1, കുന്നംകുളം ബി.ആർ.ഡി ക്ലസ്റ്റർ 1, എസ്.ഐ.ബി ക്ലസ്റ്റർ 1, മറ്റ് സമ്പർക്ക കേസുകൾ 585. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും 2 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 36 പുരുഷൻമാരും 33 സ്ത്രീകളും 10 വയസ്സിന് താഴെ 16 ആൺകുട്ടികളും 23 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ മെഡിക്കൽ കോളജുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 200, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-29, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-45, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-65, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-216, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-173, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-286, സി.എഫ്.എൽ.ടി.സി കൊരട്ടി – 89, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-411, സി.എഫ്.എൽ.ടി.സി നാട്ടിക -649, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-64, ജി.എച്ച് തൃശൂർ-17, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -50, ചാവക്കാട് താലൂക്ക് ആശുപത്രി -47, ചാലക്കുടി താലൂക്ക് ആശുപത്രി -10, കുന്നംകുളം താലൂക്ക് ആശുപത്രി-24, ജി.എച്ച് . ഇരിങ്ങാലക്കുട -18, ഡി.എച്ച്. വടക്കാഞ്ചേരി -10, അമല ആശുപത്രി-43, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -76, മദർ ആശുപത്രി – 4, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-2, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -4, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -3, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 7, റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 4, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-9. 2634 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു.9817 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 345 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച 1500പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2024 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 158515 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വ്യാഴാഴ്ച 503 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 121 പേർക്ക് സൈക്കോസോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 520 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.