ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു. വിവിധ ജില്ലകളിലെ സ്കൂളുകളില്‍ നിന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. രസതന്ത്രത്തോടുള്ള ആഭിമുഖ്യം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
ഈ വര്‍ഷം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നു വിരമിക്കുന്ന അസോസിയേറ്റ് പ്രഫസര്‍മാരായ ഡോ. സി. ഡീന ആന്റണി, ഡോ. വി. ബിന്‍സി വര്‍ഗീസ് എന്നിവരാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വിവിധ റൗണ്ടുകളിലായി നടത്തിയ മത്സരത്തില്‍ ഭാരതീയ വിദ്യാഭവന് ഇരിഞ്ഞാലക്കുട, നിര്‍മലമാത സെന്‍ട്രല്‍ സ്കൂള്‍ തൃശൂര്‍, കാല്‍ഡി യന്‍ സിറിയന്‍ എച്ച്. എസ്സ്. എസ്സ്. തൃശൂര്‍ എന്നീ സ്കൂളുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ക്രൈസ്റ്റ് കോളജില്‍ ഫുട്ബോളിന്റെ ചരിത്രവും രാഷ്ട്രീയവും ചര്‍ച്ച ചെയ്ത് ചരിത്രവിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സത്യപ്രതിജ്ഞയും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു
ഫുട്ബോള്‍: പരിണാമവും പ്രതിഭാസവും ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
ദീപിക നമ്മുടെ ഭാഷാപദ്ധതി മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂളില്‍
ക്വിമിക 2കെ26 ഉദ്ഘാടനം ചെയ്തു
കോണ്‍ഗ്രസ് മെറിറ്റ് ഡേയും സ്വീകരണവും നടത്തി