ആനന്ദപുരം റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ഹരിത സേനാംഗങ്ങള്‍ക്ക് നാടിന്റെ ആദരം
ആനന്ദപുരം: റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ മുരിയാട് പഞ്ചായത്തിലെ ഹരിത സേനാംഗങ്ങളെ ആദരിച്ചു. ആദരണ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം നിജി വത്സന്, ഐ.ആര്. ജെയിംസ്, എം.എന്‍. രമേശ്, കെ.കെ. ചന്ദ്രശേഖരന്, എന്‍.കെ. രാധാകൃഷ്ണന്, പി.സി. ഭരതന്, സെക്രട്ടറി കാഞ്ചന നന്ദനന്‍ പ്രസംഗിച്ചു.