പ്രോഗ്രസീവ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു
അവിട്ടത്തൂര്‍: പ്രോഗ്രസീവ് ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ് സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു. പ്രസിഡന്റ് ബിനു ജി. കുട്ടി അധ്യക്ഷനായി. അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം പ്രസിഡന്റ് ഡോ. മുരളി ഹരിതം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്യാംരാജ് തെയ്ക്കാട്ട് മുഖ്യാതിഥിയായിരുന്നു. കൊടകര വാദ്യകലാക്ഷേത്രത്തിന്റെ മേളകലാ പുരസ്ക്കാരം ലഭിച്ച രാജപ്പന് തെയ്ക്കാട്ട്, ബാല പുരസ്ക്കാരം ലഭിച്ച അര്ജുന്, നാഷണല്‍ ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന് ലഭിച്ച സി.ജി. ആഷി, ലിപ്സി ടീച്ചര്‍ എന്നിവരെ ആദരിച്ചു. സെക്രട്ടറി വിഷ്ണു, ധന്യ മനോജ്, പി.കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം