കാറളം ഗ്രാമപ്പഞ്ചായത്തില്‍ കറവപശുകള്‍ക്ക് കാലിത്തീറ്റ സബ്സിഡി പദ്ധതി ഉദ്ഘടനം ചെയ്തു
കാറളം: കാറളം ഗ്രാമപ്പഞ്ചായത്ത് കറവപശുകള്‍ക്ക് കാലിത്തീറ്റ സബ്സിഡി പദ്ധതി ഉദ്ഘടനം ഇരിങ്ങാലക്കുട താണിശേരി ക്ഷീര സംഘത്തില്‍ വെച്ചു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യൂ.വി. അമ്പിളി, ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍മാരായ രജനി നന്ദകുമാര്‍, സീമ കെ. നായര്‍, താണിശേരി ക്ഷീര സംഘം പ്രസിഡന്റ് എന്‍.എല്‍. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ ഓഫീസര്‍ പി.എം. രാധിക പാല് ഗുണമെന്മയെ കുറിച്ച് ക്ലാസ് എടുത്തു.