ഭാവഗായകന് വിടചൊല്ലി സാംസ്കാരിക നഗരം
തന്നിലെ കഴിവ് കണ്ടറിഞ്ഞു വളര്‍ത്തിയെടുത്ത നാടും നാട്ടുക്കാരും അടക്കം നൂറുകണക്കിനു പേര് യാത്രാമൊഴിയേകാന്‍ എത്തിയിരുന്നു
ഇരിങ്ങാലക്കുട: മലായാളികള്ക്കിടയില് ഭാവഗായകത്വം നേടികൊടുക്കുന്നതിന് തുടക്കം കുറിച്ച സ്കൂള്‍ മുറ്റത്ത് പി. ജയചന്ദ്രന് ചേതനയറ്റ ശരീരവുമായി അവസാനമായി ഒരു വട്ടം കൂടി എത്തി. ഇതിനു മുമ്പ് ഈ സ്കൂള്‍ മുറ്റത്ത് എത്തിയത് തന്റെ പ്രിയ ഗുരുനാഥന് കെ.വി രാമനാഥന് മാസ്റ്റര്‍ക്ക് അന്തിമോപചാര്പ്പിക്കാനായിരുന്നു. വിജയങ്ങളുടെ പൊന്‍ തിളക്കം നേടികൊടുത്ത ഇരിങ്ങാലക്കുടയുടെ വീഥികളിലൂടെ ദൗതീക ശരീരം നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിയപ്പോള്‍ പൗര പ്രമുഖരടങ്ങുന്ന വന്‍ ജനാവലി തങ്ങളുടെ പ്രിയ ഗായകനെ ഒരുനോക്കു കാണുവാനെത്തിയിരുന്നു.
സ്കൂളിലെ വാര്‍ഷികാഘോഷങ്ങള്‍ക്കായി ഉയര്‍ത്തിയ പന്തലിലാണ് മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം വന്നത്. ആംബുലന്‍സില്‍ നിന്നും മൃതദേഹം പുറത്തേക്കിറക്കിയില്ല. ജയചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടക്കാനിരുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റി വെക്കുകയായിരുന്നു. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെ ഈ സ്കൂളിലായിരുന്നു പഠനം. പിന്നീട് ക്രൈസ്റ്റ് കോളജില്‍ നിന്നും ബിരുദവും നേടി. പി. ജയചന്ദ്രന്റെ മൃതദേഹം സ്കൂള്‍ മുറ്റത്ത് പൊതു ദര്‍ശനത്തിനു വെച്ചപ്പോള്‍ സമൂഹത്തിലെ നാനാ തുറയിലുള്ളവര്‍ ആദരാഞ്ജലികളര്‍പ്പിക്കുവാന്‍ എത്തി ചേര്‍ന്നു.
തന്നൊടോപ്പം പഠിച്ചും കളിച്ചു വളര്‍ന്നവര്‍, തന്നിലെ പ്രതിഭയെ പ്രോല്സാഹിപ്പിച്ചവര്, കലാരംഗത്ത് സൗഹൃദം പുലര്‍ത്തിയിരുന്നവര്‍ തുടങ്ങി മത- സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. അനശ്വരഗായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എട്ടരയോടെ തന്നെ ആരാധകരും സംഗീതപ്രേമികളടക്കമുള്ളവര് സ്കൂളില്‍ എത്തിയിരുന്നു. ഒന്‍പത് മണിയോടെയാണ് പൂങ്കുന്നത്തെ വസതിയില്‍ നിന്നും ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി സ്കൂളില്‍ എത്തിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു, ജില്ലാ കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.
കെ.സി. വേണുഗോപാല്‍ എംപി, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍, രൂപത വികാരി ജനറല്‍മാരായ മോണ്‍. ജോളി വടക്കന്‍, മോണ്‍ ജോസ് മാളിയേക്കല്‍, മോണ്‍ വില്‍സണ്‍ ഈരത്തറ, മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടി, ചലചിത്ര താരം ഇടവേള ബാബു, മുന്‍ എംപി പ്രഫ. സാവിത്രി ലക്ഷ്മണന്, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ പാലിയേക്കര, ഐസിഎല്‍ ഫിന്‍കോര്‍പ്പ് എംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍, കെ.വി. രാമനാഥന് മാസ്റ്ററുടെ ഭാര്യ രാധ ടീച്ചര്‍, നാഷണല്‍ സ്കൂള്‍ മാനേജര്‍ വി.പി. രാമചന്ദ്രന്, മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, വാലപ്പന് എക്സിം ലിമിറ്റഡ് ചെയര്ഡമാന് ഷാജു വാലപ്പന് തുടങ്ങി നാടിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പ്രിയ ഗായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.