വാടച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
വാടച്ചിറ: സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഫാ. റിജോ പൈനാടത്ത് നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.30ന് പ്രസുദേന്തിവാഴ്ച, ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവക്ക് ഫാ. ജോഫിന്‍ പള്ളിപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 10ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും.
തിരുനാള്‍ദിനമായ നാളെ രാവിലെ ഏഴിന് ദിവ്യബലി, 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജെയിംസ് പള്ളിപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. രൂപത ചാന്‍സലര്‍ ഫാ.ഡോ. കിരണ്‍ തട്ട്ല സന്ദേശം നല്‍കും. വൈകീട്ട് അഞ്ചിന് തിരുനാള്‍ പ്രദക്ഷിണം, രാത്രി ഏഴിന് വര്‍ണമഴ, 27ന് രാവിലെ 6.30ന് പൂര്‍വീകരുടെ അനുസ്മരണ ബലി എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. തോമസ് ആലുക്ക, കൈക്കാരന്മാരായ ആന്റണി പഞ്ഞിക്കാരന്‍, ജോണ്സന് ചേക്കപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ സൈമണ്‍ പഞ്ഞിക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.