എസ്എന്‍ സ്കൂളുകളുടെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനം നടന്നു
ഇരിങ്ങാലക്കുട: ചന്ദ്രിക എജുക്കേഷന്‍ ട്രസ്റ്റ് ഇരിങ്ങാലക്കുട എസ്എന്‍ സ്കൂളുകളുടെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനം നടന്നു. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പി.എസ്. വിദ്യാധരന് മാസ്റ്റര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. എസ്എന്‍ ചന്ദ്രിക എജുക്കേഷന്‍ ട്രസ്റ്റ് ചെയര്മാന് ഡോ. സി.കെ. രവി അധ്യക്ഷത വഹിച്ചു ചടങ്ങില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു.
ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി സമ്മാനദാനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട എഇഓ എം.സി. നിഷ അധ്യാപകരെ ആദരിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ കെ.സി. അജിത, എല്‍പി വിഭാഗം ഹെഡ്മിസ്ട്രസ് പി.എസ്. ബിജുന, കായികാധ്യാപകന് എം.ജെ. ഷാജി, ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപിക ടി.ഓ. ബീന, ടിടിഐ വിഭാഗം ക്ലര്‍ക്ക് കെ.ജി. ഷീബ എന്നിവര്‍ക്ക് യാത്രയയപ്പ് നടത്തി. എസ്എന്‍ടിടിഐ പ്രിന്‍സിപ്പല്‍ പി.വി. കവിത സ്വാഗതവും എസ്എന്‍ ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എം. അജിത നന്ദിയും പറഞ്ഞു.