പൂമംഗലം പഞ്ചായത്തില്‍ മുട്ടകോഴി വിതരണം ചെയ്തു

പൂമംഗലം പഞ്ചായത്തില്‍ മുട്ടകോഴി വളര്‍ത്തല്‍ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്യുന്നു.
പൂമംഗലം: ജനകീയാസൂത്രണ പദ്ധതിയായ മുട്ടകോഴി വളര്‍ത്തല്‍ പദ്ധതി പൂമംഗലം ഗ്രാമപ്പഞ്ചായത്തില്‍ നടപ്പാക്കി. 50 ഗുണഭോക്താക്കള്‍ക്ക് അഞ്ച് കോഴികളേയും മരുന്നുകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു. വെറ്റിനറി സര്ജന് ഡോ. സിജോ ജോസഫ് കൊടിയന്‍, മെമ്പര്‍ ലാലി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. എഫ്ഒ പി.സി. മനോജ്കുമാര്‍ നന്ദി പറഞ്ഞു.