ഒരു കാലഘട്ടത്തിന്റെ പ്രകാശഗോപുരമായിരുന്നു എം.ടി. ഡോ. എന്‍.ആര്. ഗ്രാമപ്രകാശ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ്എന്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എം.ടി. അനുഭവം, ഓര്‍മ്മ എന്ന പരിപാടി പ്രശസ്ത സാഹിത്യകാരന് ഡോ. എന്‍.ആര്. ഗ്രാമപ്രകാശ് ഉദ്ഘാടനം ചെയ്തു. എസ്എന്‍ പബ്ലിക് ലൈബ്രറി മതമൈത്രീ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ തിരക്കഥാകൃത്ത് പി.കെ. ഭരതന് അധ്യക്ഷത വഹിച്ചു. തൃശൂര്‍ പുസ്തകപ്പുര നടത്തിയ ബഷീര്‍ ക്വിസ് മത്സരത്തില്‍ വിജയികളായ എം.എസ്. അഭിഷേക്, എം.എ. അയ്ദ എന്നീ വിദ്യാര്‍ഥികള്‍ക്ക് വനിത സാഹിതി ജില്ലാ സെക്രട്ടറി ഡോ. കെ.ആര്. ബീന പുസ്തകങ്ങള്‍ സമ്മാനമായി നല്കി.
ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകന് ഡോ. എസ്.ആര്. രാഗേഷ് പരിപാടിയില്‍ സ്വാഗതം ആശംസിച്ചു. എം.ടി.യുടെ കൃതികളെക്കുറിച്ചും തങ്ങളുടെ വായനാനുഭവങ്ങളെ കുറിച്ചും ഹംസ കൂട്ടുങ്ങല്‍, കെ. ഹരി, ഉണ്ണികൃഷ്ണന് കിഴുത്താണി, രാമചന്ദ്രന് കാട്ടൂര്‍, ജോസ് മഞ്ഞില, ബീന പോള്‍സണ്‍ എന്നിവര്‍ സംസാരിച്ചു. എസ്എന്‍ പബ്ലിക് ലൈബ്രറി ജോയിന്റ് സെക്രട്ടറി പി.കെ. അജയ് ഘോഷ് നന്ദി രേഖപ്പെടുത്തി. എസ്എന്‍ പബ്ലിക് ലൈബ്രറി അംഗങ്ങളും വിദ്യാര്‍ഥികളും അധ്യാപകരും പരിപാടിയുടെ ഭാഗമായി.