ഗര്‍ഭാശയഗള ക്യാന്‍സര്‍ പരിശോധന ക്യാമ്പ്
ഇരിങ്ങാലക്കുട: ഐഎംഎ വനിതാ വിഭാഗമായ വിംസിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയില്‍ വച്ച് ഗര്‍ഭാശയഗള ക്യാന്‍സര്‍ സ്ക്രീനിങ്ങും പാപ്സ്മിയര്‍ പരിശോധനയും നടത്തി. മെട്രോ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.ആര്. രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ഡോ. മഞ്ജു, സെക്രട്ടറി ഡോ. റീജ, ഡോ. ഉഷാകുമാരി, ഡോ. ഹരീന്ദ്രനാദ്, ആശുപത്രി മാനേജര്‍ ഡോ. മുരളി ദത്തന് എന്നിവര്‍ പ്രസംഗിച്ചു.