കുട്ടംകുളം സമരവേദിയായ ഇരിങ്ങാലക്കുടയില്‍ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കണം- സ്വജനസമുദായ സഭ മുകുന്ദപുരം യൂണിയന് കണ്വെന്ഷന്
ഇരിങ്ങാലക്കുട: ഡോ. ബി.ആര്. അംബേദ്കറുടെ പൂര്‍ണകായ പ്രതിമ കുട്ടംകുളം സമരത്തിന്റെ ചരിത്രം നിലനിലനില്‍ക്കുന്ന ഇരിങ്ങാലക്കുടയില്‍ സ്ഥാപിക്കണമെന്ന് സ്വജന സമുദായ സഭ മുകുന്ദപുരം യൂണിയന് സ്പെഷ്യല്‍ കണ്വെന്ഷന് ആവശ്യപ്പെട്ടു. ആളൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ സംസ്ഥാന ട്രഷറര്‍ എം എന്‍ മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്വെന്ഷന് സംസ്ഥാന പ്രസിഡന്റ് പി കെ രാജപ്പന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാജന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസി. ദിനേശന് കടുപ്പശ്ശേരി, യൂണിയന് സെക്രട്ടറി സുമേഷ് കൃഷ്ണന്, സംസ്ഥാനകമ്മിറ്റി അംഗം ഷീജ ശിവന്, മോഹന്‍ദാസ് മൂര്‍ക്കനാട് ,ശിവരാമന്, അഭിലാഷ്. കൊച്ചു നാരായണന്,സുഭാഷ് സുബ്രഹ്മണ്യന്, ശ്രീനിവാസന്, അനില്‍കുമാര്‍, ജയ, ഇന്ദുസ ജീവന്, പത്മിനി,ആഗമാനന്ദന്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.