കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്പ്ടോപ്പ് വിതരണം ചെയ്തു

കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്പ്ടോപ്പ് വിതരണം പ്രസിഡന്റ് ടി.വി. ലത നിര്‍വഹിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്പ്ടോപ്പ് വിതരണം പ്രസിഡന്റ് ടി.വി. ലത നിര്‍വഹിച്ചു. പഞ്ചായത്തംഗം അംബുജ രാജന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന് സ്വാഗതവും, അസിസ്റ്റ് സെക്രട്ടറി എ.സി. അനിത നന്ദിയും പറഞ്ഞു.