അരിപ്പാലം സെന്ററില്‍ സാമൂഹിക വിരുദ്ധര്‍ തകര്‍ത്ത കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു
പൂമംഗലം: അരിപ്പാലം സെന്ററില്‍ സാമൂഹികവിരുദ്ധര്‍ തകര്‍ത്ത കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. പൂമംഗലം മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുവര്‍ഷമായി അരിപ്പാലം സെന്ററില്‍ കുടിവെള്ളം വിതരണം ചെയ്തിരുന്നത്. ഏറെ തിരക്കുള്ള അരിപ്പാലം സെന്ററില്‍ ബസ് കാത്തിരുപ്പുകേന്ദ്രത്തിലാണ് വെള്ളം വിതരണത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നത്. കഴിഞ്ഞദിവസം കുടിവെള്ളവിതരണത്തിന് ഉപേയാഗിച്ചിരുന്ന സമഗ്രഹികള്‍ സാമൂഹികവിരുദ്ധര്‍ തകര്‍ത്തു. ഇവയാണ് പുനഃസ്ഥാപിച്ചത്. പൂമംഗലം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ടി.ആര്. ഷാജു, ടി.ആര്. രാജേഷ്, ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍മാരായ കത്രീന ജോര്‍ജ്, ജൂലി ജോയ്, ലാലി വര്‍ഗീസ്, വി.ജി. അരുണ്‍, അജി കുറ്റിക്കാട്ടു എന്നിവര്‍ നേതൃത്വം നല്കി.