ചെമ്മണ്ട ലൂര്‍ദ്മാതാ ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
ചെമ്മണ്ട: ലൂര്‍ദ്മാതാ ദേവാലയത്തില്‍ പരിശുദ്ധ ലൂര്ദ്മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം വികാരി ഫാ. റെനില്‍ കാരാത്ര നിര്‍വഹിച്ചു. അമ്പ് എഴുന്നള്ളിപ്പ് ദിനമായ ഇന്ന് രാവിലെ ഏഴിന് ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, ദിവ്യബലി എന്നിവക്ക് ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് സമുദായങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി 10ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരും.
തിരുനാള്‍ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി, 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. വിബിന് വേരന്‍പിലാവ് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജെയ്സന് വടക്കുഞ്ചേരി സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞ് 4.30ന് തിരുനാള്‍ പ്രദക്ഷിണം, വൈകീട്ട് ഏഴിന് പ്രദക്ഷിണ സമാപനം, ആശീര്‍വാദം, തിരുശേഷിപ്പ് വണങ്ങല്‍, ആകാശവിതാനത്ത് വിവിധ വര്‍ണങ്ങളുടെ വിസ്മയപ്പെരുമ എന്നിവ ഉണ്ടായിരിക്കും. മരിച്ചവരുടെ ഓര്‍മദിനമായ 27ന് രാവിലെ 6.30ന് ദിവ്യബലി, സെമിത്തേരിയില്‍ പൊതു ഒപ്പീസ് ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. റെനില്‍ കാരാത്ര, കൈക്കാരന്മാരായ ബിജു പൗലോസ് ആലപ്പാടന്‍, ജോമി ലോന കീറ്റിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.