കാറളം സൗത്ത് ബണ്ട് റോഡ് പൂര്‍ണമായും റീ ടാര്‍ ചെയ്യണം -സിപിഐ
കാറളം: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കാറളം സൗത്ത് ബണ്ട് റോഡ് പൂര്‍ണമായും റീ ടാര്‍ ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെട്ടു. വലിയ പാലം മുതല്‍ കാറളം ആലുംപറമ്പ് വരെ നാല് കിലോമീറ്റര്‍ റോഡ് റീ ടാര്‍ ചെയ്യാന്‍ ഇറിഗേഷന്‍ വകുപ്പ് എസ്റ്റിമേറ്റ് എടുത്തത് മൂന്ന് കിലോമീറ്റര്‍ മാത്രമാണ്. വാട്ടര്‍ അഥോറിറ്റി പൈപ്പിടാന്‍ കുഴിച്ച റോഡ് വര്‍ഷങ്ങളായി സഞ്ചാരയോഗ്യമല്ല. ആലുക്കകടവ് മുതല്‍ ആലുംപറമ്പ് വരെ ഒരു കിലോമീറ്റര്‍ റോഡിനെ അവഗണിച്ച് ഇറിഗേഷന്‍ വകുപ്പ് അധികാരികളുടെ ധിക്കാരം അവസാനിപ്പിക്കണമെന്നും ഇരിങ്ങാലക്കുട എംഎല്‍എ വിഷയത്തില്‍ ഇടപ്പെട്ട് പരിഹാരം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മോഹനന് വലിയാട്ടില്‍, ടി.എ. ദിവാകരന് റോയ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.