കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക നേതാവായിരുന്ന സി.എം. ജോര്‍ജിന്റെ ഓര്‍മ്മദിനം

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക നേതാവായിരുന്ന സി.എം. ജോര്‍ജിന്റെ ഓര്‍മ്മദിനം പ്രസിഡന്റ് ഷാജു പാറേക്കാടന്റെ നേതൃത്വത്തില്‍ നടത്തുന്നു.
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക നേതാവായിരുന്ന സി.എം. ജോര്‍ജിന്റെ ഓര്‍മ്മദിനം വ്യാപാരഭവനില്‍ ആചരിച്ചു. ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ഷാജു പാറേക്കാടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണയോഗത്തില്‍, ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, ട്രഷറര്‍ വി.കെ. അനില്‍കുമാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലിഷോണ്‍ ജോസ്, കെ.ആര്. ബൈജു, മണിമേനോന്‍, ഷൈജോ ജോസ്, ഡീന്‍ ഷഹീദ്, ജോസ് മോയലന് എന്നിവര്‍ നേതൃത്വം നല്കി.