റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി
ഇരിങ്ങാലക്കുട: മുകുന്ദപുരം പബ്ലിക് സ്കൂളില്‍ സുരക്ഷിത് മാര്‍ഗ് എന്ന പരിപാടിയോട് അനുബന്ധിച്ച് റോഡ് സുരക്ഷാ വാരം തൃശൂര്‍ എഎംവിഐ ആര്‍ടിഒ ഇന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ പയസ് ഗിറ്റ് ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ അധ്യക്ഷത വഹിച്ചു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ വി. ലളിത, കെജി കോ ഓര്‍ഡിനേറ്റര്‍ ആര്. രശ്മി, പിടിഎ പ്രസിഡന്റ് വിനോദ് മേനോന്, വിദ്യാര്‍ഥിയായ അമ്ര ഹസീബ്, റോഡ് സുരക്ഷാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.സി. അഞ്ചു എന്നിവര്‍ സംസാരിച്ചു.