ജൈവ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു
കോണത്തുക്കുന്ന്: ജൈവമഞ്ഞള്‍ കര്‍ഷകനായ സലിം കാട്ടകത്തിന്റെ ഏഴ് ഏക്കറോളം വരുന്ന ജൈവ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ കൃഷി വകുപ്പ് എഡി എം.കെ. സ്മിത മുഖ്യാതിഥിയായിരുന്നു. സലീം അലി ഫൗണ്ടേഷന്റെ പവിത്ര, വിദ്യ, പീപ്പിള്‍സ് വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡന്റ് എ.ആര്. രാമദാസ്, ഷണ്മുഖന് പൂവത്തുംകടവില് എന്നിവര്‍ സന്നിഹിതരായിരുന്നു.