ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ വാര്‍ഷികം രൂപത വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ വാര്‍ഷിക ആഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും നല്കി. രൂപത വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍ ഉദ്ഘാടനം ചെയ്തു. സിഎംസി ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ധന്യ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ, ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ ലിജോ വര്‍ഗീസ്, ഹൈസ്കൂള്‍ വിഭാഗം അധ്യാപക പ്രതിനിധി സിസ്റ്റര്‍ വിമല്‍ റോസ് സിഎംസി, എല്‍പി വിഭാഗം അധ്യാപക പ്രതിനിധി മരിയ റോസ് ജോണ്സണ്, അധ്യാപക പ്രതിനിധി കെ. ജൂലി ജെയിംസ്, ഹൈസ്കൂള്‍ വിഭാഗം സ്കൂള്‍ ലീഡര്‍ ആയിഷ നവാര്‍ എന്നിവര്‍ സംസാരിച്ചു. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കരോളിന് സിഎംസി എന്‍ഡോവ്മെന്റ് വിതരണവും ഹൈസ്കൂള്‍ വിഭാഗം പിടിഎ പ്രസിഡന്റ് സിവിന് വര്‍ഗീസ്, എല്‍പി വിഭാഗം പിടിഎ പ്രസിഡന്റ് തോംസണ്‍ ചിരിയന്‍കണ്ടത്ത് എന്നിവര്‍ മൊമെന്റോ വിതരണവും നടത്തി.