സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ ഏകദിന അധ്യാപക ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ കുട്ടികളിലെ എഴുത്തുകാരെ കണ്ടെത്തുന്ന ബഡിംഗ് റൈറ്റേഴ്സ് എന്ന ഏകദിന അധ്യാപക ശില്പശാല നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന് കെ.വി. സാംസണ് മുഖ്യാതിഥിയായി. ബിപിസി കെ.ആര്. സത്യപാലന് സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുട, മാള, വെള്ളാങ്ങല്ലൂര്‍ ബിആര്‍സി പരിധിയിലെ അധ്യാപകര്‍ പങ്കെടുത്തു. വി.എസ്. സിജി, എം.എസ്. വൈശാഖ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡോളി നന്ദന് ആമുഖ പ്രഭാഷണം നടത്തി. രാജി നന്ദി രേഖപ്പെടുത്തി.