സ്വാതന്ത്ര്യ സമര സേനാനി ഇ.ജി. മേനോന്റെയും ലീല ജി. മേനോന്റെയും സ്മരണയ്ക്കായി നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യസമര സേനാനി ഇ.ജി. മേനോന്റെയും ലീല ജി. മേനോന്റെയും സ്മരണയ്ക്കായി ഇരിങ്ങാലക്കുട റസ്റ്റ്ഹൗസിന് സമീപം ശാന്തിനഗറില്‍ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. നഗരസഭസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷതവഹിച്ചു. കെ.ജി. അനില്‍കുമാര്‍ റോഡ് സമര്‍പ്പണംനടത്തി. ഐസിഎല്‍ ഫിന്‍കോര്‍പ് വൈസ് ചെയര്മാന് ആന്‍ഡ് സിഇഒ ഉമ അനില്‍കുമാര്‍, നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ മുഖ്യാതിഥികളായി. നഗരസഭ കൗണ്‍സിലര്‍മാരായ സിജു യോഹന്നാന്, സന്തോഷ് ബോബന്, പ്രഫ. ജോണ്‍ ചാലിശേരി എന്നിവര്‍ സംസാരിച്ചു.