രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. അശ്വതി അശോകനെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു വീട്ടിലെത്തി അനുമോദിച്ചു
ഇരിങ്ങാലക്കുട: ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്നും രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. അശ്വതി അശോകനെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു വീട്ടിലെത്തി അനുമോദിച്ചു. എടക്കുളം ചങ്ങനാന്ത്ര അശോകന്റെയും സുന്ദരി അശോകന്റെയും മകളാണ് ഡോ. അശ്വതി അശോകന്. വേളൂക്കര ഗ്രാമപ്പഞ്ചായത്തംഗമായ വി.എച്ച്. വിജീഷാണ് അശ്വതിയുടെ ഭര്‍ത്താവ്.