കെഎസ്ഇ കനിഞ്ഞു; കൊരുമ്പിശേരി പാറ ജംഗ്ഷനില്‍ മിനി ഹൈമാസ്റ്റ് മിഴി തുറന്നു
ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു. കൊരുമ്പിശേരി പാറ ജംഗ്ഷനില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് കമ്പനി ചീഫ് ജനറല്‍ മാനേജര്‍ എം. അനില്‍ സ്വിച്ച് ഓണ്‍ ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സിലര്‍മാരായ വി.എം. ബാലകൃണന്‍, കെ. ഗിരിജ, സുധ രാധാകൃഷ്ണന് പ്രസംഗിച്ചു.