കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
കാട്ടൂര്‍: സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഫാ. വര്‍ഗീസ് അരിക്കാട്ട് നിര്‍വഹിച്ചു. 29, 30 തീയതികളിലാണ് തിരുനാള്‍. 29ന് രാവിലെ ആറിന് ആരാധന, ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച, ആഘോഷമായ ദിവ്യബലി, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍ തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി അമ്പ് എഴുന്നെള്ളിപ്പ് പള്ളിയങ്കണത്തില്‍ സമാപിക്കും. തിരുനാള്‍ ദിനമായ 30ന് രാവിലെ 6.30ന് ദിവ്യബലി, 10ന് തിരുനാള്‍ പ്രസുദേന്തിവാഴ്ച, ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ആല്ബിന് പുതുശേരി മുഖ്യകാര്‍മികത്വം വഹിക്കും.
ഫാ. സാംസണ് എലുവത്തിങ്കല്‍ സന്ദേശം നല്‍കും. വൈകീട്ട് 5.30ന് തിരുനാള്‍ പ്രദക്ഷിണം, രാത്രി ഏഴിന് പ്രദക്ഷിണം സമാപിക്കും. തുടര്‍ന്ന് ആശീര്‍വാദം, വര്‍ണമഴ. രാത്രി 7.30ന് പാലാ കമ്യൂണിക്കേഷന്‍സിന്റെ സൂപ്പര്‍ഹിറ്റ് ഗാനമേള. 31ന് പൂര്‍വികരുടെ അനുസ്മരണദിനത്തില്‍ രാവിലെ ആറിന് ആരാധന, ദിവ്യബലി, പൊതുഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. പയസ് ചിറപ്പണത്ത്, കൈക്കാരന്മാരായ വിന്‍സന്റ് തോട്ടുങ്ങല്‍, അഡ്വ. വിന്‍സന്റ് വിസി കെ. ആലപ്പാട്ട്, ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് പുത്തനങ്ങാടി, പബ്ലിസിറ്റി കണ്‍വീനര്‍ ആസ്റ്റിന്‍ കെ. സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.