താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഊട്ടുതിരുനാള് നാളെ
താഴേക്കാട്: സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപിസ്കോപ്പല് തീര്‍ഥാടന ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് രാവിലെ 6.30ന് ദിവ്യബലി, നൊവേന, ലദീഞ്ഞ് തുടര്‍ന്ന് പള്ളിയകത്ത് രൂപം എടുത്തുവയ്ക്കല്. 12ന് ഹോളിക്രോസ്, വിശുദ്ധ മറിയംത്രേസ്യ സേക്രഡ് ഹാര്‍ട്ട്, സെന്റ് പീറ്റര്‍ യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍, വൈകീട്ട് 5.30ന് ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ്. ഫാ. സ്റ്റീഫന്‍ കുള സിഎംഐ മുഖ്യകാര്‍മികനായിരിക്കും. വൈകീട്ട് 6.30 ന് യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയില്‍ നിന്ന് ആരംഭിച്ച് 7.30 ന് പള്ളിയില്‍ സമാപിക്കും.
തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30ന് ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ്, തിരുസ്വരൂപം എഴുന്നള്ളിക്കല്‍. ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി മുഖ്യകാര്‍മികത്വം വഹിക്കും. എട്ടിന് ഊട്ടുവെഞ്ചിരിപ്പും വിതരണവും. 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ആന്റോ വട്ടോലി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് രണ്ടിന് ഊട്ടുനേര്‍ച്ച സമാപനം. വൈകീട്ട് 5.30ന് ദിവ്യബലി. ഊട്ടുതിരുനാള് ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി വികാരി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, അസി. വികാരി ഫാ. സ്റ്റീഫന്‍ കുള സിഎംഐ, കൈക്കാരന്മാരായ ജിജി ചാതേലി, സെബാസ്റ്റ്യന്‍ പ്ലാശേരി, പോളി തണ്ട്യേക്കല്‍, ജോയ് കളവത്ത്, ഊട്ടുതിരുനാള് കണ്‍വീനര്‍ ജിജു തെക്കേത്തല, കേന്ദ്രസമിതി പ്രസിഡന്റ് ജോജു എളങ്കുന്നപുഴ എന്നിവര്‍ അറിയിച്ചു.