ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് പുതിയ ഓഫീസിന്റെ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാനും മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണറുമായ ടോണി എനോക്കാരന്‍ നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാനും മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണറുമായ ടോണി എനോക്കാരന്‍ നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഹാരീഷ് പോള്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജൂ കുറ്റിക്കാടന്‍ മുഖ്യാതിഥിയായിരുന്നു. റീജിയന് ചെയര്‍മന്‍ കെ.എസ്. പ്രദീപ്, ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍മാരായ കെ.എം. അഷറഫ്, ബിജു പൊറുത്തൂര്, സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ്, ഷാജൂ പാറേക്കാടന്‍, ടിനോ ജോസ്, ഡയസ് കാരത്രക്കാരന്‍ എന്നിവര്‍ സംസാരിച്ചു.