തൃശൂര്‍- കൊടുങ്ങല്ലൂര്‍ റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയതയും മെല്ലെപ്പോക്കും- കേരള കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: കെഎസ്ടിപി നിര്‍മിച്ചു കൊണ്ടിരിക്കുന്ന തൃശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രിയമായതും വേണ്ടത്ര ബദല്‍ സംവിധാനങ്ങള്‍ ഏര്പെടുത്താതെയുള്ളതുമാണെന്നു കേരള കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു. 35 കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡിന്റെ നിര്‍മാണം 2022 ല്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ പകുതിപോലും ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ല. ഇരിങ്ങാലക്കുട ഭാഗത്തെ യാത്ര ദുരിതപൂര്‍ണമാണെന്നും യോഗം കുറ്റപ്പെടുത്തി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച ഠാണാ-ചന്തക്കുന്ന് റോഡിന്റെ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എട്ട് വര്‍ഷം വൈകിപ്പിച്ചത് ഭരണ കെടുകാര്യസ്ഥതയാണെന്നും യോഗം ആരോപിച്ചു. പി.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറി സേതു മാധവന്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, മാഗി വിന്‍സെന്റ്, ഫെനി എബിന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി: പി.ടി. ജോര്‍ജ് (പ്രസിഡന്റ് ), ലാലു വിന്‍സെന്റ് (സീനിയര്‍ വൈസ് പ്രസിഡന്റ് ), ആര്‍തര്‍ വിന്‍സെന്റ് (ജനറല്‍ സെക്രട്ടറി. ഓഫീസ് ഇന്‍ ചാര്‍ജ്), എം.എസ്.ശ്രീധരന്, ഫെനി എബിന്, ലിംസി ഡാര്വിന്, ലാസര്‍ കോച്ചേരി (വൈസ് പ്രസിഡന്റുമാര്‍). പി.വി.നോബിള്‍, കെ.ജെ. രന്‍ജോ, ജോസ് പാറേക്കാടന്‍, കെ.ഡി. ആന്റപ്പന്, ബാബു ചേലക്കാട്ടുപറമ്പില്‍, ഡേവിസ് പായമ്മല്‍ (ജനറല്‍ സെക്രട്ടറി). റോഷന്‍ലാല്‍, വിക്ടര്‍ ചെതലന്‍, റാണി കൃഷ്ണന്, ഷീല ജോയ്, ബീന വാവച്ചന്, ശരത് തമ്പാന്, ജീസ് സെബാസ്റ്റ്യന്‍, ലില്ലി തോമസ് (ജോയിന്റ് സെക്രട്ടറിമാര്‍), ജോയല്‍ ജോയ് ( ട്രഷറര്‍.)