കവര്‍ച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
അലി അഷ്ക്കര്‍.
ഇരിങ്ങലക്കുട: കുപ്രസിദ്ധ ഗുണ്ടയും, കവര്‍ച്ചാ കേസിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ അലി അഷ്ക്കറിനെ (26) കാപ്പ ചുമത്തി ജയിലിലടച്ചു. ഹണി ട്രാപ്പില്‍പ്പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടി കൊണ്ട് പോയി കവര്‍ച്ച നടത്തിയ കേസ്സിലെ പ്രധാന പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങുവാന്‍ ഇരിക്കെയാണ് കാപ്പ ചുമത്തിയത്. കവര്‍ച്ചാ കേസിലെ പ്രതികളായ കൈപ്പമംഗലം തിണ്ടിക്കല്‍ ഹസീബ്, മതിലകം സ്വദേശി ഊളക്കല്‍ സിദ്ദിക്ക് എന്നിവരെ മുന്‍ ദിവസങ്ങളില്‍ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.
2022 ല്‍ വാടാനപ്പിളളിയില്‍ അടയ്ക്കാ കടയില്‍ നിന്നും 115 കിലോ അടക്ക മോഷണം നടത്തിയ കേസിലും, 2022ല്‍ ചാലക്കുടിയില്‍ ബൈക്ക് മോഷണം ചെയ്ത കേസിലും, 2023 ല്‍ തൃശൂര്‍ ശക്തന് നഗറില്‍ വെച്ച് മധ്യവയസ്ക്കനെ ആക്രമിച്ച് രണ്ട് പവന്റെ സ്വാരണ്ണാഭരണം കവര്‍ച്ച ചെയ്ത കേസിലും, 2019, 2020, 2021 വര്‍ഷങ്ങളില്‍ മതിലകം പോലീസ് സ്റ്റേഷന് പരിധിയില്‍ കൊലപാതക ശ്രമം നടത്തിയ കേസിലെ പ്രതിയും, 2021ല്‍ വാടാനപ്പിളളി പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന പോക്സോ കേസിലെ പ്രതിയുമാണ്.
നിലവില്‍ 11 ഓളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ ശുപാര്‍ശയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് ഐഎഎസ് ആണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മതിലകം പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി, സബ്ബ് ഇന്‍സ്പെക്ടര്‍ രമ്യാ കാര്ത്തികേയന്, എഎസ്ഐ മാരായ വിന്‍സി, തോമസ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി