ഓള് കേരളാ ഇന്റര്‍ കോളജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ്ന് സമാപനം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഓള് കേരളാ ഇന്റര്‍ കോളജിയേറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശങ്കര കോളജ് കാലടി കിരീടം നേടി. ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട രണ്ടാം സ്ഥാനം നേടി. ടൂര്‍ണമെന്റില്‍ ഇരുപതു ടീമുകള്‍ പങ്കെടുത്തു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ ജോളി ആന്‍ഡ്രൂസ്, ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹി ഇഗ്നി മാത്യു, ഡോ. സോണി ജോണ്‍, പ്രഫ. മേരി പത്രോസ് എന്നിവര്‍ ചേര്‍ന്നു സമ്മാനദാനം നിര്‍വഹിച്ചു.