എടതിരിഞ്ഞി എച്ച്ഡിപി സ്കൂളില്‍ വിജയദിനം ആഘോഷിച്ചു

63-ാം മത് സംസ്ഥാനതല കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ എടതിരിഞ്ഞി എച്ച്ഡിപി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എ. സീമ, പ്രധാനാധ്യാപിക സി.പി. സ്മിത എന്നിവര്‍ക്ക് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ചൂച്ചെണ്ട് നല്കി അനുമോദിക്കുന്നു.
എടതിരിഞ്ഞി: 63-ാം മത് സംസ്ഥാനതല കലോത്സവത്തിന്റെ വിജയദിനം എടതിരിഞ്ഞി എച്ച്ഡിപി സ്കൂളില്‍ ആഘോഷിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, പ്രിന്‍സിപ്പല്‍ കെ.എ. സീമ, പ്രധാനാധ്യാപിക സി.പി. സ്മിത, സ്കൂള്‍ മാനേജര്‍ ഇ.എന്‍. പീതാംബരന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാനതലത്തില്‍ പങ്കെടുത്ത 91 കുട്ടികളും എ ഗ്രേഡ് നേടി എച്ച്ഡിപിഎസ് എച്ച്എസ്എസ് മികവാര്‍ന്ന വിജയം കരസ്ഥമാക്കി. പോയിന്റ് നിലയില്‍ തൃശൂര്‍ ജില്ലയില്‍ മൂന്നാം സ്ഥാനവും ഇരിങ്ങാലക്കുട ഉപജില്ലയില്‍ ഒന്നാം സ്ഥാനവും സ്കൂള്‍ കരസ്ഥമാക്കി.