കുതിരത്തടം സെന്റ് ജോണ്‍സ് ഇടവകയില്‍ തിരുനാള്‍ ഇന്നും നാളെയും
കുതിരത്തടം: സെന്റ് ജോണ്‍സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യോഹന്നാന് ശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ നിര്‍വഹിച്ചു. അമ്പ് എഴുന്നള്ളിപ്പ് ദിനമായ ഇന്നുരാവിലെ ഏഴിന് ലദീഞ്ഞ്, ദിവ്യബലി, രൂപം ഇറക്കല്‍, പള്ളിചുറ്റി പ്രദക്ഷിണം, വിശുദ്ധരുടെ രൂപങ്ങള്‍ പന്തലില്‍ സ്ഥാപിക്കല്‍ എന്നിവക്ക് ഫാ. ബിനോയ് പൊഴോലിപറമ്പില്‍ മുഖ്യകാര്‍മികത്വംവഹിക്കും. തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി 10ന് അമ്പ് എഴുന്നള്ളിപ്പ് പള്ളിയില്‍ കയറും. 11ന് സമാപിക്കും.
തിരുനാള്‍ദിനമായ നാളെ രാവിലെ 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. റോബിന് ചിറ്റൂപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. റവ.ഡോ. ജോജി കല്ലിങ്ങല്‍ സന്ദേശംനല്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലിക്ക് ഫാ. നിധിന് തോമസ് പയ്യപ്പിള്ളി കാര്‍മികത്വംവഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, രാത്രി ഏഴിന് പ്രദക്ഷിണം സമാപിക്കും. 7.15ന് വാനില്‍ വര്‍ണക്കൂട്ട്, 7.45ന് മെഗാ ഗാനമേളം എന്നിവ ഉണ്ടായിരിക്കും. പരേതരുടെ അനുസ്മരണദിനമായ 27ന് രാവിലെ 6.20ന് ദിവ്യബലി തുടര്‍ന്ന് സെമിത്തേരിയില്‍ പൊതു ഒപ്പീസ് ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സീജൊ ഇരിമ്പന്‍, കൈക്കാരന്മാരായ ഡേവിസ് മുണ്ടയ്ക്കല്‍, ജോയ് മുണ്ടയ്ക്കല്‍, അന്തോണി ചെതലന്‍, ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍ പള്ളിക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.