കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
കല്പറമ്പ്: സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ മാതാവിന്റെയും തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം വികാരി ഫാ. ഡേവിസ് കുടിയിക്കല് നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.30ന് ദിവ്യബലി, രൂപം എഴുന്നള്ളിച്ചുവയ്്ക്കല് തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് പ്രദക്ഷിണം, രാത്രി 10ന് അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലിക്ക് ഫാ. ഡേവിസ് കുടിയിരിക്കല്‍ കാര്‍മികത്വം വഹിക്കും. 10.30ന് നടക്കുന്ന തിരുനാള്ദിവ്യബലിക്ക് ഫാ. ടോണി കൊച്ചുവീട്ടില്‍ വിസി മുഖ്യകാര്‍മികത്വം വഹിക്കും.
ഫാ. ജിനോ ടോണി മാളക്കാരന്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 3.30ന് ദിവ്യബലിക്ക് ഫാ. ഷെറന്‍സ് ഇളംതുരുത്തി മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. വൈകീട്ട് ഏഴിന് പ്രദക്ഷിണം സമാപനം, വര്‍ണമഴ തുടര്‍ന്ന് കല്പറമ്പ് യുവജനങ്ങളുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ ഉണ്ടായിരിക്കും. 27ന് രാവിലെ ആറിന് ആരാധന, 6.30ന് പൂര്‍വികര്‍ക്കുള്ള ദിവ്യബലി, ഒപ്പീസ്, സെമിത്തേരി സന്ദര്‍ശനം എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഡേവിസ് കുടിയിരിക്കല്‍, കൈക്കാരന്മാരായ പി.ജി. ജോയ്, പി.ജെ. ജോസ്, എന്‍.ജെ. ജിന്റോ, കണ്‍വീനര്‍ ബെന്നി പട്ടേരി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.