സെന്റ് ജോസഫ്സ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം ലൈഫ് സയന്‍സ് ജേണല്‍ ക്ലബ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലൈഫ് സയന്‍സ് ജേണല്ക്ലബ് ഉദ്ഘാടനംചെയ്തു. വൈസ് പ്രിന്‍സിപ്പലും റിസര്‍ച്ച് ഡീനുമായ സിസ്റ്റര്‍ ഡോ. അഞ്ജന ഉദ്ഘാടനംനിര്‍വഹിച്ചു. ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയായ ലാവണ്യ മേനോന് ആദ്യത്തെ പേപ്പര്‍ അവതരണംനടത്തി. വിദ്യാര്‍ഥികളില്‍ ഗവേഷണത്തോടുള്ള താത്പര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് ആരംഭിച്ചിരിക്കുന്നത്.