കഞ്ചാവുമായി യുവാവ് പിടിയില്‍

ശ്രീരാജ്.
ഇരിങ്ങാലക്കുട: കഞ്ചാവുമായി യുവാവ് പിടിയില്‍. ഇരിങ്ങാലക്കുട കൊട്ടിലങ്ങപ്പാടം സ്വദേശി കരപ്പിള്ളി വീട്ടില്‍ ശ്രീരാജ് (28) നെയാണ് 15 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ മാര്‍ഗ നിര്‍ദേശാനുസരണം തൃശ്ശൂര്‍ റൂറല്‍ ജില്ലയില്‍ നടന്ന് വരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ഇരിങ്ങാലക്കുട കൊട്ടിലപ്പാടത്ത് റോഡരികില്‍ നിന്നിരുന്ന ശ്രീരാജ് പോലീസ് വാഹനം കണ്ട് സ്ഥലത്ത് നിന്ന് പെട്ടന്ന് മാറിപ്പോകാന്‍ ശ്രമിച്ചത്. ഇതു കണ്ട് ഇയാള്‍ എന്തെങ്കിലും കുറ്റകൃത്യം നടത്തുന്നതിനായി ശരീരത്തില്‍ എന്തെങ്കിലും ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി തടഞ്ഞ് നിര്‍ത്തി പരിശോധിച്ചതില്‍ നിന്ന് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് വില്‍പ്പനക്കായി സൂക്ഷിച്ച വച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍മാരായ ആല്‍ബി തോമസ് വര്‍ക്കി, ജിജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ശ്രീരാജിനെ അറസ്റ്റ് ചെയ്തത്.