റോഡിലെ അപകടകുഴി; മഴ പെയ്ത്തോടെ കുളമായി, ഗതാഗതം സ്തംഭിച്ചു

ക്രൈസ്റ്റ് കോളജ് ജംഗ്ഷനിലെ അപകടകുഴിയില് ഇന്നലെ പെയ്ത മഴയില്‍ വെള്ളം നിറഞ്ഞ നിലയില്‍.
ഇരിങ്ങാലക്കുട: ഇന്നലെ പെയ്ത മഴയില്‍ റോഡിലെ കുഴില്‍ വെള്ളക്കട്ടു മൂലം ഗതാഗതം സ്തംഭിച്ചു. ക്രൈസ്റ്റ് കോളജ് ജംഗ്ഷനിലെ കുഴിയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. കെഎസ്ടിപി നടത്തുന്ന റോഡ് നിര്‍മാണത്തെ തുടര്‍ന്ന് റോഡിന്റെ ഒരു വശം കോണ്‍ക്രീറ്റിംഗ് കഴിഞ്ഞപ്പോള്‍ വളരെ ഉയരത്തിലായി. പണി നടക്കാത്ത ഭാഗം താഴ്ചയിലുമായി. മാത്രവുമല്ല, ഈ ഭാഗത്ത് വലിയ കുഴി രൂപപ്പെടുകയായിരുന്നു. ഇന്നലെ പെയ്ത മഴയില്‍ ഈ കുഴിയില്‍ വെള്ളം നിറഞ്ഞു.
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ക്ക് ഏറെ ദുരിതമായിരുന്നു ഇതുവഴിയുള്ള യാത്ര. ഗതാഗതകുരുക്ക് ഏറിയതോടെ കോളജ് ജംഗ്ഷന് മുതല്‍ എസ്എന്‍ സ്കൂള്‍ ജംഗ്ഷന് വരെ വാഹനങ്ങളുടെ നീണ്ട നിരയിരുന്നു. ഗതാഗതം തിരിച്ചു വിടന്നുതിനു പോലീസോ കെഎസ്ടിപി യുടെ ജീവനക്കാരോ ഉണ്ടാകാതിരുന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. പൂതംകുളം ജംഗ്ഷനിലും വലിയ കുഴിയുണ്ട്. കുഴികള്‍ താത്കാലികമായി അടച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നു തീര്‍ച്ച.