ഭൂനികുതി കുത്തനെ കൂട്ടിയവര്‍ ആശാവര്‍ക്കര്‍മാരെ എന്തെ അവഗണിക്കുന്നു: തോമസ് ഉണ്ണിയാടന്

ഭൂനികുതിവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് വേളൂക്കര മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ തോമസ് ഉണ്ണിയാടന് ഉദ്ഘാടനംചെയ്യുന്നു.
കൊറ്റനെല്ലൂര്‍: സംസ്ഥാന രൂപീകരണത്തിനുശേഷം ഭൂനികുതി ഇത്രത്തോളം വര്‍ധിപ്പിച്ച ഒരു സര്‍ക്കാരും ഉണ്ടായിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് പറഞ്ഞു. ഭൂനികുതി വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വേളൂക്കര മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭൂനികുതി കുത്തനെ കൂട്ടിയവര്‍ ആശാവര്‍ക്കര്‍മാരെ അവഗണിക്കുകയാണ്. ഭൂനികുതി വര്‍ധിപ്പിച്ച് പാവപ്പെട്ടവരെ ദ്രോഹിക്കുന്നവര്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്കുവേണ്ടി ശമ്പളമായും അലവന്‍സായും വാരിക്കോരി നല്‍കുകയാണെന്നും ഉണ്ണിയാടന് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജോണ്സണ് തത്തംപിള്ളി അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ സെക്രട്ടറി സിജോയ് തോമസ്, ഭാരവാഹികളായ ജോഷി കോക്കാട്ട്, കുരിയപ്പന്‍ പേങ്ങിപറമ്പില്‍, മാത്യു പട്ടത്തുപറമ്പില്‍, ഫിലിപ്പ് പുല്ലൂക്കര, ബിജു തത്തംപിള്ളി, സാഗര്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.