വനിതാദിനത്തില്‍ പ്രമുഖ അഭിനേത്രി ആളൂര്‍ എല്‍സിയെ ആദരിച്ചു

വനിതാദിനത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് പ്രമുഖ അഭിനേത്രി ആളൂര്‍ എല്‍സിയെ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: നൂറോളം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ച പ്രമുഖ അഭിനേത്രിയും സഹനടിയുമായ ആളൂര്‍ എല്‍സിയെ പുരോഗമന കലാസാഹിത്യ സംഘം ടൗണ്‍ യൂണിറ്റ് ഇരിങ്ങാലക്കുട അവരുടെ വസതിയില്‍ ചെന്ന് ആദരിച്ചു. സിനിമാ നാടക ജീവിതാനുഭവങ്ങളും ഓര്‍മകളും പങ്കുവെച്ച അഭിനേത്രി വനിതാദിന സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. ടൗണ്‍ യൂണിറ്റ് സെക്രട്ടറി ഷെറിന് അഹമ്മദ്, മേഖലാ പ്രസിഡന്റ് ഖാദര്‍ പട്ടേപ്പാട്ടം, സംസ്ഥാന കമ്മിറ്റിയംഗം റെജില ഷെറിന്, സനോജ് രാഘവന്, മുരളി നടക്കല്‍, അമന് അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.