മറ്റു ഭാഷകളെ സ്വീകരിക്കാന്‍ ദുരഭിമാനമില്ലാത്ത ക്ലാസിക് ഭാഷയാണ് മലയാളം -പി.എന്‍. ഗോപീകൃഷ്ണന്

സെന്റ് ജോസഫ്സ് കോളജിലെ മലയാളവിഭാഗം സംഘടിപ്പിച്ച ഏകദിന വിവര്ത്തനശില്പശാല കവിയും എഴുത്തുകാരനുമായ പി.എന്‍. ഗോപീകൃഷ്ണന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: എപ്പോഴും വിവര്ത്തനസജ്ജമായിരിക്കുന്ന ഭാഷയാണ് മലയാളമെന്നും മറ്റു ഭാഷകളെ സ്വീകരിക്കാന്‍ ദുരഭിമാനമില്ലാത്ത ക്ലാസിക് ഭാഷയാണതെന്നും കവിയും എഴുത്തുകാരനുമായ പി.എന്‍. ഗോപീകൃഷ്ണന് അഭിപ്രായപ്പെട്ടു. സെന്റ് ജോസഫ്സ് കോളജിലെ മലയാളവിഭാഗം സംഘടിപ്പിച്ച ഏകദിന വിവര്ത്തനശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളഭാഷയുടെ പിതാവു തന്നെ ഒരു വിവര്ത്തകന് ആണെന്നുള്ളത് വിവര്‍ത്തനത്തിന്റെ സാംസ്കാരിക പ്രാധാന്യത്തെ എടുത്തു കാണിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളവിഭാഗം അധ്യക്ഷ ഡോ. ജെന്‍സി കെ.എ. സ്വാഗതമാശംസിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ഡബ്ലിയു എംഒ ഐജി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഒ.ഡി. ദിവ്യ ശില്പശാലക്ക് നേതൃത്വം നല്കി. കാലിക്കട്ട് യൂണിവേഴ്സിറ്റി എഫ്വൈ യുജി പി എഇസി കോഴ്സിന്റെ ഓപ്പണ്‍ എന്‍ഡഡ് മൊഡ്യൂളിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രോഗ്രാം കോ ഓര്‍ഡിനേറ്ററും മലയാളവിഭാഗം അധ്യാപികയുമായ എം.വി. വിദ്യ നന്ദി രേഖപ്പെടുത്തി.