കാറളം എഎല്‍പി സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
കാറളം എഎല്‍പി സ്കൂളിന്റെ വാര്‍ഷികം കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.
കാറളം: കാറളം എഎല്‍പി സ്കൂളിന്റെ വാര്‍ഷികം കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് മുഖ്യാതിഥിയായിരുന്നു. മാനേജര്‍ കാട്ടിക്കുളം ഭരതന്, ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന സുബ്രഹ്മണ്യന്, കഥാകൃത്തും ശാസ്ത്രപ്രചാരകനുമായ റഷീദ് കാറളം, മോഹനന് വലിയാട്ടില്‍, കെ.എ. അഫീല, എച്ച്എം ടി.എന്‍. മഞ്ജു, എന്‍.എം. ഹസീന, കെ.വി. നിഷ തുടങ്ങിയവര്‍ സംസാരിച്ചു. മുപ്പതു വര്‍ഷം സേവനം അനുഷ്ഠിച്ച സി. ജയശ്രീ ടീച്ചര്‍ക്ക് യാത്രയയപ്പു നല്കി ആദരിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി