എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികളെ കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു

കാറളം പഞ്ചായത്തില്‍ നിന്നും സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികളെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിക്കുന്നതിന്റെ ഭാഗമായി ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉപഹാരം നല്കുന്നു.
കാറളം: കാറളം പഞ്ചായത്തില്‍ നിന്നും സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികളെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ദേശഭക്തിഗാനം, സംഘഗാനം എന്നിവയില്‍ എ ഗ്രേഡ് നേടിയ ലിയോണ സിജോ മേച്ചേരി, ചെണ്ടമേളത്തില്‍ എ ഗ്രേഡ് നേടിയ യദു കൃഷ്ണ, ആദിത്യന്, അനുഷ് മേനോന്, അനസ് കണ്ണന്, അശ്വിന് സന്തോഷ്, അമിത് കൃഷ്ണ, വരുണ്‍ സുധീര്‍ദാസ് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായ തങ്കപ്പന് പാറയില്‍, ഫ്രാന്‍സിസ് മേച്ചേരി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി. സൈമണ്‍, ലൈജു ആന്റണി, ബിജു ആലപ്പാടന്‍, ഗോകുല്‍ വേതോടി എന്നിവര്‍ പങ്കെടുത്തു.