വനിതാവിംഗിന്റെ ആഭിമുഖ്യത്തില്‍ വനിതാദിനം ആചരിച്ചു

എസ്എന്‍ ക്ലബ് വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്ലബ് ഹാളില്‍ വെച്ച് നടന്ന വനിതാദിനാഘോഷം മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: എസ്എന്‍ ക്ലബ് വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്ലബ് ഹാളില്‍ വെച്ച് നടന്ന വനിതാദിനാഘോഷം മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. എസ്എന്‍ ക്ലബ് പ്രസിഡന്റ് ലീന ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഡോ. ഐശ്വര്യ ബിമല്‍ ബിഎഎംഎസ് അര്‍ബുദവും ആയുര്‍വേദ പരിരക്ഷയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി. അനഘ മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ക്ലബ് കുടുംബത്തിലെ വനിതകളെ ചടങ്ങില്‍ ആദരിച്ചു. ആര്.കെ. ജയരാജ്, സജു സലീഷ്, അഞ്ജലി സൂരജ് എന്നിവര്‍ പ്രസംഗിച്ചു.